You are Here : Home / News Plus

മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്‍

Text Size  

Story Dated: Wednesday, November 22, 2017 08:54 hrs UTC

വിവാദമായ ഫോണ്‍വിളിക്കേസില്‍ മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രി സ്ഥാനത്ത് തിരികെയെത്തുന്നതിന് ധാര്‍മികത തടസമാകില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗം പൂര്‍ത്തിയായെന്നും സമഗ്രമായ അന്വേഷണം നടത്താനാണ് രാജി വച്ചതെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. അന്ന് രാജി വച്ചത്, അന്വേഷണം നടക്കുകയും ചെയ്തു. താന്‍ എടുത്ത നിലപാട് മറ്റാരെങ്കിലും എടുക്കുമോയെന്നും ശശീന്ദ്രന്‍ ചോദിക്കുന്നു. മന്ത്രി സ്ഥാനത്തേക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ ഭാഗമാകുമെന്നും എന്നാല്‍ ഇടതുപക്ഷമുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.