You are Here : Home / News Plus

ജയലളിത ആശുപത്രിയിലായിരിക്കെ എടുത്ത ദൃശ്യങ്ങൾ പുറത്ത്

Text Size  

Story Dated: Wednesday, December 20, 2017 07:59 hrs UTC

ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് ജയലളിത ആശുപത്രിയിലായിരിക്കെ എടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട് ടി.ടി.വി.ദിനകരൻ . ദൃശ്യങ്ങൾ അന്വേഷണ കമ്മീഷന് നൽകുമെന്ന് ദിനകരൻ പക്ഷത്തെ മുൻ എംഎൽഎ വെട്രിവേൽ പറഞ്ഞിരുന്നു. . ജയലളിത ആശുപത്രിയിലെത്തുമ്പോള്‍ ആരോഗ്യവതിയായിരുന്നുവെന്നും വെട്രിവേൽ പ്രതികരിച്ചു. 'സ്വകാര്യത കണക്കിലെടുത്താണ് വീഡിയോ പുറത്തുവിടാതിരുന്നതെന്നായിരുന്നു വെട്രിവേലിന്റെ പ്രതികരണം. ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയം സ്വന്തമാക്കാനുള്ള നീക്കത്തിലാണ് വീഡിയോ പുറത്ത് വിട്ടതെന്നാണ് കണക്ക് കൂട്ടലുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.