You are Here : Home / News Plus

മകന്‍ അന്യജാതിക്കാരിയെ വിവാഹം കഴിച്ചു; മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി

Text Size  

Story Dated: Wednesday, December 20, 2017 08:03 hrs UTC

മറയൂർ കീഴാന്തൂർ സ്വദേശികളായ മൂന്നംഗ കുടുംബത്തെ ഉദുമലൈ പേട്ട റയിൽവേ പാളത്തിനു സമീപം വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. മദ്ധ്യവയസ്കരായ ദമ്പതികളും പതിനെട്ടുകാരിയായ മകളുമാണ് മരിച്ചത്. മകൻ അന്യജാതിക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിൽ മനംനൊന്ത ദമ്പതികൾ മകളെയും കൂട്ടി ആത്മഹത്യ ചെയ്തതായാണ് നിഗമനം. കാന്തല്ലൂര്‍ ഗ്രമപഞ്ചായത്തിലെ അഞ്ചുനാട് ഗ്രാമങ്ങളിലൊന്നായ കീഴാന്തൂര്‍ ഗ്രാമത്തിലെ സി.റ്റി മുരുകന്‍ (55) മുത്തുലക്ഷ്മി(45) മകള്‍ ഭാനൂപ്രിയ(20) എന്നിവരാണ് കൂട്ട ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച്ച കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട മുരുകനെയും കൂടുംബത്തെയും കാണാതയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ മറയൂരില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലയുള്ള ഉദുമലപേട്ടക്ക് സമീപം കൊഴുമം ഭാഗത്തെ റെയില്‍വേ ട്രാക്കിന് സമീപത്ത് അവശനിലയില്‍  മുരുകനെ  കണ്ടെത്തുന്നത്. തുടര്‍ന്ന് ഇയാളെ ഉദുമല്‍പേട്ട ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.