You are Here : Home / News Plus

കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം ഇന്ന്

Text Size  

Story Dated: Friday, December 22, 2017 08:34 hrs UTC

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം ഇന്ന് ചേരും. ടു.ജി.സ്‌പെക്ട്രം അഴിമതി കേസ് വിധിയടക്കമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളടക്കം രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയ ശേഷമുള്ള ആദ്യ യോഗത്തില്‍ ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കിയ ശേഷമായിരിക്കും യോഗം ചര്‍ച്ചകളിലേക്ക് കടക്കുക. ഗുജറാത്തില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റം സൃഷ്ടിക്കാനായതില്‍ നേതാക്കളെല്ലാം വലിയ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടിയെ അധികാരത്തില്‍ നിന്നകറ്റിയ ടുജി കേസില്‍ കഴിഞ്ഞ ദിവസം അനുകൂല കോടതി വിധി കൂടി വന്നതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത നല്‍കുന്ന നീക്കങ്ങള്‍ക്ക് യോഗം രൂപംനല്‍കും. ടു.ജി.വിഷയം ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.