You are Here : Home / News Plus

പുതുവൈപ്പ് ടാങ്ക് നിര്‍മാണത്തിനും ടെർമിനൽ നിർമാണത്തിനും മുന്നോട്ടുപോകാം

Text Size  

Story Dated: Friday, December 22, 2017 08:42 hrs UTC

ചെന്നൈ∙ പുതുവൈപ്പ് ഐഒസി പ്ലാന്‍റിലെ ടാങ്ക് നിര്‍മാണത്തിനും ടെർമിനൽ നിർമാണത്തിനും ത മുന്നോട്ടുപോകാം. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന് സമരക്കാരുടെ ആരോപണത്തിനു കഴമ്പില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. കരയിടിച്ചിൽ തടയാൻ വിദഗ്ധരുടെ നിർദേശങ്ങൾ നടപ്പാക്കണം. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനിൽക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ സമർപ്പിച്ച ഹർജികളിലാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ വിധി പറഞ്ഞത്. അതേസമയം, പദ്ധതി അനുവദിക്കില്ലെന്ന് പുതുവൈപ്പ് സമരസമിതി അറയിച്ചു. ജീവിക്കാനുള്ള അവകാശത്തിനാണ് സമരം. മരിക്കേണ്ടി വന്നാലും എൽഎൻജി ടെർമിനലിനെതിരായ സമരം തുടരുമെന്നും അവർ വ്യക്തമാക്കി. പുതുവൈപ്പിലെ ഐഒസി പ്ലാന്‍റിലെ ടാങ്ക് നിര്‍മാണവും ടെര്‍മിനല്‍ നിര്‍മാണവും തടയണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു പ്രദേശവാസികളായ മുരളി, രാധാകൃഷ്ണൻ എന്നിവർ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പാരിസ്ഥിതികാനുമതിക്കായി പിന്നീടു തയാറാക്കിയ തീരദേശ ഭൂപടപ്രകാരം വേലിയേറ്റ രേഖ ലംഘിച്ചില്ല എന്നാണ് ഐഒസി പറയുന്നത്. വാദത്തിനിടയില്‍ തീരദേശ ഭൂപടത്തെചൊല്ലി വലിയ തര്‍ക്കമുണ്ടായിരുന്നു. ജസ്റ്റിസ് ജ്യോതിമണിയായിരുന്നു ആദ്യം വാദം കേട്ടത്. അദ്ദേഹം വിരമിച്ചശേഷമാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ബെഞ്ചിലേക്കു കേസ് എത്തുന്നത്. ട്രൈബ്യൂണൽ നിർദേശ പ്രകാരം 1996ലെ ബ്ലാക്ക് ആന്‍റ് വൈറ്റ് തീരദേശ ഭൂപടത്തിനു പകരം കൂടുതല്‍ വ്യക്തതയുള്ള ഡിജിറ്റല്‍ ഭൂപടം സര്‍ക്കാര്‍ സമര്‍പ്പിക്കുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.