You are Here : Home / News Plus

ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രിയാകും

Text Size  

Story Dated: Friday, December 22, 2017 11:58 hrs UTC

ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രിയാകും. നിതിൻ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ഗാന്ധിനഗറില്‍  ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.

ഗുജറാത്തിൽ ഇത്തവണ ബിജെപിക്കു സീറ്റുകൾ കുറഞ്ഞ സാഹചര്യത്തിൽ രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രി വരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്നായിരുന്നു സൂചന.

–– ADVERTISEMENT ––

എന്നാൽ എതെല്ലാം തള്ളിയാണ് വിജയ് രൂപാണിയെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചത്. അതേസമയം, തിരഞ്ഞെടുപ്പിൽ അഞ്ച് മന്ത്രിമാർ പരാജയപ്പെട്ടതോടെ, അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ കൂടുതലുണ്ടാകുമെന്നാണ് റിപ്പോർട്ട്. വെസ്കോട്ട് മണ‍്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്ഗുരു ഇന്ദ്രാണിലുമായി കടുത്ത മല്‍സരത്തിനവസാനമാണ് വിജയ് രൂപാണി വിജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.