You are Here : Home / News Plus

അമേരിക്കയുടെ സഹായം ഇനി വേണ്ടെന്ന് പാകിസ്താന്‍

Text Size  

Story Dated: Tuesday, January 02, 2018 07:35 hrs UTC

അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രധാന്യവുമില്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും യുഎസിനോട് നേരത്തെ സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന് ലഭിച്ച സഹായങ്ങളുടെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ തയ്യാറാണ്. ലഭിച്ച സഹായത്തിന് തങ്ങള്‍ തിരിച്ച് സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.