You are Here : Home / News Plus

വെള്ളാപ്പള്ളിയുടെ പരിഹാസത്തിന് മറുപടിയുമായി സുധീരൻ

Text Size  

Story Dated: Saturday, January 06, 2018 08:43 hrs UTC

കോഴിക്കോട് മാൻഹോളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിനെ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായിട്ടാണ് എല്ലാവരും കണ്ടത്. എന്നാൽ നൗഷാദിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച സർക്കാർ നടപടിയെ ആക്ഷേപിക്കാനും വർഗീയവൽക്കരിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിച്ചതെന്ന് വി എം സുധീരന്‍ പറയുന്നു. നൗഷാദിന്റെ ജീവത്യാഗത്തിന്റെ നന്മയും മഹത്വവും ഉൾക്കൊള്ളുന്നതിന് പകരം ആ സംഭവത്തെ തുടർന്ന് മതവിദ്വേഷവും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വളർത്താൻ ഇടവരുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി ആലുവയിൽ നടത്തിയത്. ഇത് നിയമവിരുദ്ധമാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പേരിൽ കേസ്സെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയത് ശരിയായ നടപടിയാണെന്ന് ഇന്നും ഉറച്ച് വിശ്വസിക്കുന്നുവെന്ന് സുധീരന്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.