You are Here : Home / News Plus

ഇന്റര്‍നെറ്റ് ശക്തിപ്പെടുത്താന്‍ ഐഎസ്ആര്‍ഒയുടെ ഭാരമേറിയ ഉപഗ്രഹം

Text Size  

Story Dated: Saturday, January 06, 2018 08:53 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു വമ്പന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ ഒരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 എന്ന ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒ തയ്യാറാക്കിയിരിക്കുന്നത്. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഉപഗ്രഹത്തില്‍ അധിഷ്ടിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ്-11 ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍വത്കരിക്കുന്നതിന് സഹായകമാവും. ഇന്ത്യയിലെ ടെലികോം രംഗത്തെ ഒരു വിപ്ലവകരമായ മാറ്റത്തിനും ഇത് വഴിവെക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.