You are Here : Home / News Plus

തന്റെ രേഖ വോട്ടിനിട്ട് തള്ളിയത് വിജയമോ പരാജയമോ അല്ല

Text Size  

Story Dated: Sunday, January 21, 2018 11:28 hrs UTC


ന്യൂഡല്‍ഹി: കേന്ദ്രകമ്മറ്റി തന്റെ രേഖ വോട്ടിനിട്ട് തള്ളിയത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മറ്റിയില്‍ വോട്ടെടുപ്പ് നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് നടന്നത്. ഇതില്‍ ബി.ജെ.പിയെ മുഖ്യശത്രുവായി കാണണമെന്ന അജണ്ടയാണ് അംഗീകരിച്ചത്. . പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഡല്‍ഹിയില്‍ നടന്നത് ഇതിന് മുന്നോടിയായുള്ള ചര്‍ച്ച മാത്രമാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. കോണ്‍ഗ്രസുമായി ധാരണ വേണ്ടന്ന നിലപാടില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും യെച്ചൂരി പറഞ്ഞു. അതേസമയം കേന്ദ്രകമ്മറ്റി യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചോയെന്ന ചോദ്യത്തിന് യെച്ചൂരി മറുപടി പറഞ്ഞില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.