ദിലീപ് ഇരയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് പൊലീസ്. ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ല. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജികളിലൂടെ പ്രതി ലക്ഷ്യമിടുന്നത്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്കി ദിലീപ് പ്രചരണം നടത്തുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് നല്കിയ ഹര്‍ജിയില്‍ പറയുന്നതെന്നുമാണ് പൊലീസിന്റെ നിലപാട്. കുറ്റപത്രങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ഹർജിയില്‍ ദിലീപിനെതിരെ പൊലീസ്. ഇരയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമത്തിലാണ് ദിലീപെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദിലീപിന്റെ ഹര്‍ജിക്കു പിന്നില്‍ നടി വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറയുന്നു. പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും പോലീസ് എതിര് സത്യവാങ്മൂലം നല്‍കും.
Comments