ഇന്ത്യ ബിസിനസ്സ് നടത്താന്‍ ഏറ്റവും അനുകൂല അന്തരീക്ഷമുള്ള രാജ്യമാണെന്ന് ലോകത്തെ പ്രമുഖ സി.ഇ.ഒ മാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വളര്‍ച്ചയുടെ കഥയാണ് ഇന്ത്യയുടേത്. ആഗോള ബിസിനസ് സംരഭകര്‍ക്ക് മികച്ച അവസരമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ലോകത്തെ 40 ഉന്നത സി.ഇ.ഒ മാരുമായി ഇന്ത്യയില്‍ നിക്ഷേപിക്കൂ എന്ന വിഷയത്തില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത്.
Comments