You are Here : Home / News Plus

ചെക്ക്‌ കേസില്‍ ചവറ എംഎല്‍എയുടെ മകനെതിരെ അറസ്റ്റ്‌ വാറണ്ട്‌

Text Size  

Story Dated: Friday, January 26, 2018 10:10 hrs UTC

ചെക്ക്‌ കേസില്‍ ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ദുബായ്‌ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. കേസില്‍ കോടതി രണ്ടു വര്‍ഷത്തെ തടവ്‌ വിധിച്ചിരുന്നെങ്കിലും ശ്രീജിത്ത്‌ ദുബായ്‌ വിട്ട സാഹചര്യത്തിലാണ്‌ വാറന്റ്‌. അതേസമയം മകന്‍ ശ്രീജിത്ത്‌ സാമ്പത്തികതട്ടിപ്പ്‌ നടത്തിയെന്ന ആരോപണം ശരിയെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന്‌ വിജയന്‍പിളള പറഞ്ഞു. മകന്റെ ഇടപാടുകളെക്കുറിച്ച്‌ അറിയില്ല. മക്കളെ മോശമായിട്ടല്ല വളര്‍ത്തിയത്‌. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്‌താല്‍ അത്‌ അവര്‍ നോക്കുക്കൊള്ളും. പ്രശ്‌നങ്ങളെക്കുറിച്ച്‌ മകനോട്‌ ചോദിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഇടപെടേണ്ട എന്നാണ്‌ അവന്‍ പറഞ്ഞത്‌ വിജയന്‍വിള്ള പറഞ്ഞു. 11 കോടി രൂപയുടെ ചെക്ക്‌ മടങ്ങിയതാണ്‌ ശ്രീജിത്തിനെതിരെയുള്ള കേസ്‌. ശ്രീജിത്ത്‌ ദുബായിലെ ഒരു ടൂറിസം കമ്പനിയില്‍ നിന്നുമാണ്‌ ഇത്രയും തുക തട്ടിച്ചത്‌. 2003 മുതല്‍ വിവിധ തവണയായി ശ്രീജിത്ത്‌ ഈ കമ്പനിയില്‍ 11 കോടി രൂപ വാങ്ങി. ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത്‌ ഈ തുകയ്‌ക്ക്‌ ആനുപാതികമായ ചെക്ക്‌ കമ്പനിക്ക്‌ നല്‍കി. കമ്പനി ചെക്ക്‌ ദുബായിലെ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങിയതാണ്‌ കേസിനു ആധാരമായ സംഭവം. കമ്പനി നല്‍കിയ കേസില്‍ ദുബായ്‌ കോടതി ശ്രീജിത്ത്‌ കുറ്റക്കാരനെന്നു കണ്ടെത്തി. ഇതേ തുടര്‍ന്ന്‌ ശ്രീജിത്തിനു രണ്ടു വര്‍ഷം തടവു ശിക്ഷയും വിധിച്ചു. പക്ഷേ കോടതി വിധി വരുന്നതിനു മുമ്പേ ശ്രീജിത്ത്‌ ദുബായില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. ശ്രീജിത്ത്‌ നാട്ടിലെ ബാങ്കിന്റെ പേരിലും 10 കോടി രൂപയുടെ ചെക്ക്‌ നല്‍കിയിരുന്നു. ഇതും ബാങ്കില്‍ നിന്ന്‌ മടങ്ങി. ഇതേ തുടര്‍ന്ന്‌ പരാതികാരനായ രാഹുല്‍ കൃഷ്‌ണന്‍ കോടതിയെ സമീപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.