You are Here : Home / News Plus

പ്രവാസികള്‍ക്കായി 80 കോടി

Text Size  

Story Dated: Friday, February 02, 2018 01:58 hrs UTC

പ്രവാസി മേഖലയ്‌ക്ക്‌ ഉത്തേജനം നല്‍കി സംസ്ഥന ബജറ്റ്‌. പ്രവാസി മേഖലയുടെ വികസനത്തിനായി 80 കോടി രൂപ ബജറ്റ്‌ വകിയിരുത്തി. വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികളെ സഹായിക്കാനായി 16 കോടി രൂപയും നീക്കിവച്ചു. നോര്‍ക്കാ റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ജോബ്‌ പോര്‍ട്ടല്‍ സ്ഥാപിക്കാനായി 17 കോടി രൂപ നല്‍കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചു. പ്രവാസികളുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക്‌ ഒമ്പത്‌ കോടിയും, തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ എട്ട്‌ കോടി രൂപയും ബജറ്റില്‍ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. 2018- 19 വര്‍ഷത്തില്‍ ഗ്ലോബല്‍ കേരളാ ഫെസ്റ്റിവല്‍ നടത്താനായി 19 കോടി രൂപയും പ്രഖ്യാപിച്ചു. വിഭവസമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെഎസ്‌എഫ്‌ഇ യുടെ നേതൃത്വത്തില്‍ പ്രവാസി ചിട്ടി നിലവില്‍ വരുമെന്നും ബജറ്റില്‍ അറിയിച്ചിട്ടുണ്ട്‌. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞതായും ബജറ്റ്‌ അവതരണവേളയില്‍ ധനമന്ത്രി തോമസ്‌ ഐസക്‌ അറിയിച്ചു. ചിട്ടിയില്‍ ചേരുന്നവര്‍ക്ക്‌ ഇന്‍ഷുറന്‍സും, പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്‌. വിദേശ മലയാളികള്‍ പലതരത്തിലുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നണ്ട്‌. കെഎസ്‌എഫ്‌ഇ ചിട്ടിയിലൂടെ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. നിക്ഷേപകര്‍ ചിട്ടി തിരഞ്ഞെടുത്താല്‍ വിഭവ സമാഹരണത്തിന്‌ സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടില്ലെന്നും തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.