You are Here : Home / News Plus

കൊച്ചിയില്‍ 11 പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു

Text Size  

Story Dated: Wednesday, February 07, 2018 08:21 hrs UTC

Asianet News - Malayalam കൊച്ചിയില്‍ 11 പേര്‍ക്ക് പരിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു By Web Desk | 01:28 PM February 07, 2018 നാലുവയസുകാരിയും വൃദ്ധയുമുള്‍പ്പടെ 11 പേര്‍ക്ക് പരിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു Highlights പേട്ടയിൽ വളർത്തുനായയുടെ ആക്രമണം 11 പേർക്ക് നായയുടെ കടിയേറ്റു പരിക്കേറ്റവരിൽ 4 വയസുകാരിയും എറണാകുളം: എറണാകുളം പേട്ടയിൽ വളർത്തുനായയുടെ ആക്രമണം. നാല് വയസുള്ള കുട്ടിക്കുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഏഴരയോടെയാണ് സംഭവം. പേട്ട ജവഹർ കോളനിയിലെ വീട്ടിൽ വളർത്തിയിരുന്ന നാടൻ ഇനത്തിൽപ്പെട്ട നായ പൂട്ട് തുറന്ന് വിട്ട ശേഷം വഴിയരികിൽ കണ്ട ആളുകളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ 75 വയസുള്ള വൃദ്ധയും ഉണ്ട്. ഇവരുടെ മാറിടത്തിലും പട്ടിയുടെ കടിയേറ്റു. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരിയെയും നായ ആക്രമിച്ചു. കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വളർത്തു നായയെ പ്രതിരോധ കുത്തിവയ്പ്പിന് വുധേയമാക്കിയിരുന്നില്ല. അതിനാൽ പേ വിഷ ബാധയുണ്ടായതാണെന്നാണ് സംശയം. നായയെ നാട്ടുകാർ പിടികൂടി നഗരസഭയുടെ വന്ധ്യംകരണ ക്ലിനികിൽ ഏൽപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.