You are Here : Home / News Plus

കുട്ടികളെ തട്ടികൊണ്ടുപോകൽ: ഇതര സംസ്ഥാനക്കാരെ മർദ്ദിച്ച നാലുപേർ അറസ്റ്റിൽ

Text Size  

Story Dated: Thursday, February 08, 2018 07:37 hrs UTC

കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ  ആക്രമിച്ച  കേസിൽ നാലുപേർ അറസ്റ്റിൽ . കണ്ണൂർ കണ്ണവത്താണ് ഇതരസംസ്ഥാന  തൊഴിലാളികളെ മർദ്ദിച്ചത്.

കുട്ടികളെ തട്ടികൊണ്ടുപോകുന്നതാ‍യി സമൂഹ മാധ്യമങ്ങളിൽ നിരവധി വ്യാജപ്രചരണമാണ് നടക്കുന്നത്. ഇതേ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികളെ‍യും ട്രാൻസ് ജൻഡറുകളേ‍യും അകാരണമാ‍യി മർദ്ദിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്.

 വ്യാജപ്രചരണങ്ങൾ നൽകി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്ക്  എതിരെ  കടുത്ത നടപടി‍യുണ്ടാകുമെന്ന് പൊലീസ് മുന്നറി‍യിപ്പ് നൽകി‍യിട്ടുണ്ട്. സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്ന ഭിക്ഷാടന മാഫി‍യ ഉണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന് പൊലീസും പറയുന്നു.
1

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.