രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവെച്ചു. സഹാറാ സമയ് ചാനനലിലെ മാധ്യമ പ്രവര്‍ത്തകനായ അനുജ് ചൗധരിക്ക് നേരെയാണ് ഞായറാഴ്ച വൈകിട്ട ഗാസിയാബാദിലെ വീട്ടില്‍വെച്ച് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. വയറിനും വലത് കൈക്കും വെടിയേറ്റ അനുജ് ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ ബി.എസ്.പി കൗണ്‍സിലറിന്റെ ഭര്‍ത്താവാണ് അനുജ് ചൗധരി.
Comments