മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ് പോലീസ് കസ്റ്റഡിയിലായി. തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഖത്തറിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്.
Comments