കോമണ്‍വെത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് വെങ്കല മെഡലോടെ തുടക്കം. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. ഗെയിംസില്‍ ഓം പ്രകാശിന്റെ രണ്ടാമത്തെ വെങ്കലമാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓം പ്രകാശ് വെങ്കലം നേടിയിരുന്നു. 201.1 പോയിന്റോടെയാണ് ഓം പ്രകാശ് മൂന്നാമതെത്തിയത്. 227.2 പോയിന്റ് നേടിയ ഓസ്ട്രേലിയയുടെ ഡാനിയല്‍ റെപചോലി സ്വര്‍ണവും 220.5 പോയിന്റുമായി ബംഗ്ലാദേശിന്റെ ഷാകില്‍ അഹമ്മദ് വെള്ളിയും നേടി. അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ ജിതു റായിക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Comments