പരിയാരം സഹകരണ മെഡിക്കല്‍ കോളേജും കൊച്ചി സഹകരണ മെഡിക്കള്‍ കോളേജും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്കി. ആശുപത്രി കോംപ്ലക്സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്കുകയാണുണ്ടായത്.
Comments