ഉന്നാവോ ബലാത്സംഗ കേസില്‍ എംഎൽഎ കുൽദീപ് സിങ് സെങ്കറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ പോസ്കോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരൻ അതുൽ സിംഗ് സെങ്കറിനെയും മറ്റു നാലു പേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനാണ് സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.
Comments