വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാർ കസ്റ്റഡിയിൽ. നേരത്തെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിൻ, സുമേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. അതേസമയം ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ആരോപിച്ചു.
Comments