മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം തുടങ്ങി. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപി സമയം കൂട്ടിയതിനെത്തുടര്‍ന്നാണ് സമരം. ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നും സമരപ്രഖ്യാപനം നടത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിയാണ് സമരം പ്രഖ്യാപിച്ചതെന്നതു കൊണ്ട് തന്നെ സമരത്തെക്കുറിച്ചറിയാതെ ആശുപത്രികളിലെത്തിയ രോഗികൾ വലഞ്ഞു.
Comments