റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്ബില്‍ വന്‍ തീപിടുത്തം. കാളിന്ദികുജിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഞായറാഴ്ച്ച പൂലര്‍ച്ച 3.10 നാണ് തീപ്പിടിത്തമുണ്ടായത്. 50 കുടിലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.
ഇതിനു മുമ്ബ് രണ്ട് പ്രാവിശ്യം കാളിന്ദി കുജില്‍ ചെറിയ തീപിടുത്തം ഉണ്ടായിരുന്നു. സമീപവാസികള്‍ക്ക് റോഹിങ്ക്യകള്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ മനപൂര്‍വ്വം തീവെച്ചെ് നശിപ്പിച്ചതാണെന്ന് അഭയാര്‍ത്ഥികള്‍ ആരോപിക്കുന്നു. സംഭവം നടന്ന് ഒരുമണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്സെത്തിയത്. ഇതിലും ഒത്തുകളി ആരോപിക്കപ്പെടുന്നു.
അതേസമയം റോഹിങ്ക്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും ബി ജെ പി നേതൃത്വം.
Comments