മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി ആറുപേര്‍ക്കു പരിക്ക്. കട്നി - ചൗപാന്‍ പാസഞ്ചര്‍ ട്രെയിനാണ് സല്ഹ്ന, പിപാറിയ കലാന് സ്റ്റേഷനുകള്‍ക്കിടെയില്‍ പാളം തെറ്റിയത്. ട്രെയിനിന്റെ അഞ്ചു കോച്ചുകള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്. കട്നി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അപകടത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റതായി റെയില്‍വേ അറിയിച്ചു. പരിക്കേറ്റ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു
Comments