വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്പിന് സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിന് പുറമെ ശ്രീജിത്തിനെ അറസ്റ്റുചെയ്തതിന് ശേഷമുണ്ടായ ഫോണ്‍ രേഖകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് വിവരം
Comments