ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. പുരസ്കാരചടങ്ങിൽ ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന് മാർച്ചിൽ തന്നെ വാർത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നിട്ടും അതിനെ അവസാനനിമിഷമാറ്റമായി അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിക്ക് അതൃപ്തി. പ്രോട്ടോകോൾ ചട്ടപ്രകാരം ഇത്തരം ചടങ്ങുകളിൽ ഒരു മണിക്കൂറിലേറെ സമയം പങ്കെടുക്കാൻ രാഷ്ട്രപതിക്ക് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അവാർഡ് ദാനചടങ്ങിൽ ഒരു മണിക്കൂറേ പങ്കെടുക്കൂ എന്ന് രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തെ അറിയിച്ചത്.
Comments