കീഴാറ്റൂര്‍ ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേയുള്ള ലോങ്മാര്‍ച്ചില്‍ നിന്നും വയല്‍കിളികള്‍ പിന്മാറുന്നു. ലോങ്മാര്‍ച്ച് ഉടന്‍ നടത്തേണ്ടെന്നാണ് വയല്‍കിളി സംഘടനയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് -11 ന് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും തുടര്‍ സമരപരിപാടി. കീഴാറ്റൂര്‍ ബൈപ്പാസ് സമരവുയി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. മാത്രമല്ല സി.പി.എം നേതൃത്വം വയല്‍കിളി പ്രവര്‍ത്തകരുടെ വീട്ടില്‍ പ്രത്യേകമായെത്തി ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പിന്മാറ്റമെന്നാണ് കരുതുന്നത്.
Comments