ജാര്‍ഖണ്ഡില്‍ 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് തീയിട്ടു കൊന്ന സംഭവത്തില്‍ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 20 പേര്‍ക്കെതിരേ കേസെടുത്തു. നാല് പേരെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. വീട്ടിലുള്ളവര്‍ വിവാഹചടങ്ങിനു പോയ സമയത്ത് നാലു പേര് വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി മകളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
Comments