ചെങ്ങന്നൂരില്‍ ബിഡിജെഎസ് വോട്ട് എന്ഡിഎക്കായിരിക്കുമെന്ന് തുഷാര്‍ വെളളാപ്പിളളി. ബിഡിജെഎസ് ചില വിഷയങ്ങളുന്നയിച്ചിട്ടുളളതിനാല് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇല്ലെന്നേയുളളൂ, പ്രശ്നം പരിഹരിച്ചാല്‍ പ്രവര്‍ത്തനത്തിറങ്ങുമെന്ന് ര്‍ വെളളാപ്പിളളി പ്രതികരിച്ചു. വോട്ടെടുപ്പിന് മുമ്ബ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള ചര്‍ച്ചയും തീരുമാനവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെളളാപ്പിളളി പറഞ്ഞു.
നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മെയ് 14നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നും കമീഷന് വ്യക്തമാക്കിയിട്ടുണ്ട്.
Comments