കര്‍ണാടകത്തില്‍ ബിജെപി തരംഗം ആഞ്ഞുവീശിയപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അമരക്കാരനുമായ സിദ്ധരാമയ്യയും തോറ്റു. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസിന്റെ ജി ടി ദേവഗൗഡയോടാണ് സിദ്ധരാമയ്യ പരാജയപ്പെട്ടത്. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്.
Comments