ജാത്യഭിമാനക്കൊലയ്ക്ക് ഇരയായ കെവിന് പി. ജോസഫിന്റെ ജീവനു ഭാര്യവീട്ടുകാരിട്ട വില ഒന്നരലക്ഷം രൂപ! കെവിനും നീനുവും ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ രജിസ്ട്രേഷന് അപേക്ഷ നല്‍കിയതിനേത്തുടര്‍ന്നാണു കേരളത്തെ നടുക്കിയ ജാത്യഭിമാനക്കൊലപാതകത്തിനു കളമൊരുങ്ങിയത്. തുടര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നീനുവിന്റെ മാതാവ് രഹ്നയുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിന് ഒന്നരലക്ഷം രുപയാണു സഹോദരന് ഷാനു വാഗ്ദാനം ചെയ്തത്.
കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനോടാണു ഗുണ്ടാസംഘത്തലവന് 'ക്വട്ടേഷന്‍ തുക' വെളിപ്പെടുത്തിയത്. തെന്മലയിലേക്കുള്ള യാത്രയില്‍ കാറില്‍ മര്ദിക്കുന്നതിനിടെയായിരുന്നു വെളിപ്പെടുത്തല്‍.
Comments