കൊല്ലപ്പെട്ട കെവിന് പി ജോസഫിന്റെ നട്ടാശേരിയിലെ വീട് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ 9.30 ഓടെ ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി കെ എന്‍ വേണുഗോപാലിനൊപ്പമാണ് വീട്ടില്‍ അദ്ദേഹം എത്തിയത്.
കെവിന്റെ ഭാര്യ നീനു, അച്ഛന് ജോസഫ്, അമ്മ മേരി, സഹോദരി കൃപ എന്നിവരെ കണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ സംസാരിച്ചു.
നിരാലംബരായ ഈ കുടുംബത്തിനെ സര്‍ക്കാര്‍ സഹായിക്കണമെന്ന് അദ്ദേഹം പീന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളെയും പിടികൂടും. വീഴ്ചവരുത്തിയ പൊലീസുകാരോട് ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments