ചെങ്ങന്നൂരിലേത് എല്‍ഡിഎഫിന്റേത് ചരിത്രവിജയമാണെന്നും തങ്ങള്‍ മുന്നോട്ടുവെച്ച മതനിരപേക്ഷ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് വിജയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരത്ത് എകെജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്ന് കോടിയേരി പറഞ്ഞു. മൃദുവര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച് ആര്‍എസിഎസിന്റെ വര്‍ഗീയതയെ നേരാടാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ആര്‍എസ്എസിനെ നേരിടേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണെന്നും കോണ്‍ഗ്രസ് തെറ്റുതിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു
Comments