രാജ്യസഭാ സീറ്റ് സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ലെന്ന് പിടി തോമസ് എംഎല്‍എ. സീറ്റ് നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ല. എന്തോ മൂടിവെക്കുന്നത് പോലെയായിരുന്നു നീക്കങ്ങള്‍. മൂന്ന് പേരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമാകുകയാണ്. ജോസ് കെ.മാണിയുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണു രാജ്യസഭാ സീറ്റ് ബലികഴിച്ചത് എന്നായിരുന്നു കോണ്‍ഗ്രസിലുയര്‍ന്ന പ്രധാന ആക്ഷേപം. ഇതിനു കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും കൂട്ടുനിന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കിയതോടെ ഈ വാദത്തിനു ബലമേറും.
Comments