പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ വിവാദ വജ്ര വ്യവസായി നീരവ് മോദി ബ്രിട്ടണിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ മോദി രാഷ്ട്രീയ അഭയം തേടിയതായാണ് വിവരം. ഇന്ത്യന്‍ ,ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. നീരവ് മോദിയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്.
Comments