സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും വിഎം സുധീരന്റെ വാർത്താ സമ്മേളനം. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇന്നും സുധീരൻ ഉയർത്തിയത്. ബിജെപിയെ നേരിടാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേരള നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒളിയജണ്ടകളുണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ സുധീരന് ഉന്നയിക്കുന്നു.
Comments