You are Here : Home / News Plus

ഹണിപ്രീതിന്റെ സ്വകാര്യ ഡയറികള്‍ കണ്ടെടുത്തു

Text Size  

Story Dated: Monday, November 06, 2017 09:11 hrs UTC

ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അടുത്ത അനുയായി ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പോലീസ് കണ്ടെടുത്തു. ഡേരാ ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് ഹണിപ്രീതിന്റെ ഡയറികള്‍ കണ്ടെത്തിയതെന്ന് സിര്‍സ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭിച്ച ഉപഹാരങ്ങള്‍, സംഭാവനകള്‍, വരുമാനം, ചെലവ് തുടങ്ങിയ കാര്യങ്ങളാണ് ഡയറിയിലുള്ളത്. വിവിധ ഡേരാ ശാഖകളില്‍നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ഇവ ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഡയറികളുടെ പകര്‍പ്പ് ആദായനികുതി വകുപ്പിന് കൈമറിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.