You are Here : Home / News Plus

എച്ച്.ഡി.എഫ്.സി. ബാങ്ക് ഓൺലൈൻ ഇടപാടുകൾ സൗജന്യമാക്കി

Text Size  

Story Dated: Tuesday, November 07, 2017 08:55 hrs UTC

ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എച്ച്.ഡി.എഫ്.സി. ബാങ്ക് ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾക്കുള്ള നിരക്കുകൾ എടുത്തുകളഞ്ഞു. നവംബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഇത്. അതേസമയം, ചെക്ക് ഇടപാടുകൾക്ക് അടുത്ത മാസം മുതൽ ചെലവേറും. സേവിങ്‌സ് അക്കൗണ്ടോ ശമ്പള അക്കൗണ്ടോ ഉള്ള ഉപഭോക്താക്കൾക്കാണ് ഓൺലൈനായുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്.), നാഷണൽ ഇലക്‌ട്രോണിക്സ് ഫണ്ട് ട്രാൻസ്‌ഫർ (നെഫ്റ്റ്) എന്നിവ സൗജന്യമാക്കിയത്. എൻ.ആർ.ഐ. അക്കൗണ്ടുകൾക്കും സൗജന്യം ബാധകമാണ്. ബാങ്ക് ശാഖകളിലെത്തി നടത്തുന്ന ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾക്ക് തുടർന്നും ഫീസ് ഈടാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.