You are Here : Home / News Plus

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തിരുത്തി : ചെന്നിത്തല

Text Size  

Story Dated: Thursday, November 09, 2017 12:24 hrs UTC

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തിരുത്തിയതായി പ്രതിപക്ഷം. റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചതിന്‌ പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ്‌ ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. അവധാനതയില്ലാതെയാണ്‌ മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്‌തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്‌നത്തില്‍ ചെന്നിത്തല ഉന്നയിച്ചു. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ജയരാജന്റെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തായാറുണ്ടോ എന്ന്‌ ചെന്നിത്തല വെല്ലുവിളിച്ചു. അന്വേഷണ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭക്ക്‌ മുമ്പില്‍ വയ്‌ക്കുന്നതിന്‌ മുമ്പാണ്‌ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഇവ പുറത്തുവിട്ടത്‌. ഇത്‌ സഭാ ചട്ടങ്ങളുടെ ലംഘനമാണ്‌. കമീഷന്‍ റിപ്പോര്‍ട്ട്‌ കണ്ട ശേഷം ജസ്റ്റിസ്‌ ശിവരാജന്റെ വിശ്വാസ്യതയെ കുറിച്ച്‌ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.