You are Here : Home / News Plus

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കാലാവധി ഇനി രണ്ടുവര്‍ഷം

Text Size  

Story Dated: Friday, November 10, 2017 08:10 hrs UTC

തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ കാലാവധി രണ്ടുവർഷമായി കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മൂന്നുവര്‍ഷമായിരുന്ന ദേവസ്വം ബോര്‍ഡിന്‍റെ കാലാവധിയാണ് ഓര്‍ഡിനന്‍സിലൂടെ രണ്ടുവര്‍ഷമായി കുറയ്ക്കുന്നത്. ഓര്‍ഡിനന്‍സിലെ വ്യവസ്ഥയനുസരിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ശമ്പളവും ഹോണറേറിയവും ഇനിമുതല്‍ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ദേവസ്വം ബോർഡുകളുടെ കാലാവധി രണ്ട് വർഷമാക്കാനുള്ള ഓർഡിനൻസിന് അംഗീകാരം നൽകിയത് പ്രതികാര നടപടിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ ആരോപിച്ചു. ആചാരങ്ങളിൽ കൈക്കൊണ്ട നിലപാടിൽ അഭിമാനമുണ്ടെന്നും പ്രയാർ പറ‌ഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.