You are Here : Home / News Plus

സോളാര്‍ കേസില്‍ തുടര്‍നടപടികള്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം

Text Size  

Story Dated: Friday, November 10, 2017 08:15 hrs UTC

സോളാ‍ർ കമ്മീഷൻ റിപ്പോ‍ർട്ടും അനുബന്ധ തെളിവുകളും വിശദമായി പരിശോധിച്ച ശേഷം മാത്രമാകും ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടർനടപടികളിലേക്ക് നീങ്ങുക. അതേ സമയം സരിത നൽകിയ ലൈംഗിക പീഡന പരാതി എന്തു ചെയ്യണമെന്ന് പൊലീസ് മേധാവി ഇതുവരെയും തീരുമാനിച്ചില്ല. എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ വേണ്ടെന്നാണ് പുതിയ സംഘത്തിന്റെ തീരുമാനം. കമ്മീഷൻ റിപ്പോർട്ടും നിയമോപദേശവും അനുബന്ധ രേഖകളും ആദ്യം വിശദമായി പരിശോധിക്കും. അതിനായി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ യോഗം ചേരും. ഐ.ജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു എസ്.പിയും മൂന്നും ഡി.വൈ.എസ്.പിമാരുമാണ് സംഘത്തിലുള്ളത്. കൂടുതൽ ഡി.വൈ.എസ്.പിമാരെ ഉള്‍പ്പെടുത്തും. യോഗം ചേ‍ർന്ന ശേഷം ഡി.വൈ.എസ്.പിമാർക്ക് ചുമതലകള്‍ നൽകും. നാലു കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. അഴിമതി, ലൈംഗിക ആരോപണം, കേസ് അട്ടിമറിക്കാനുള്ള ശ്രമം, മുൻ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍. ഇവ പരിശോധിക്കാൻ സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ ചില കേസുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിനാൽ നിയമപമായ പ്രശ്നങ്ങള്‍ കൂടി പരിശോധിച്ചാകും പുതിയ കേസുകൾ എടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.