You are Here : Home / News Plus

മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍

Text Size  

Story Dated: Sunday, November 12, 2017 11:51 hrs UTC

നോയിഡ: മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്നുംഅടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും അപ്രസക്തമായി മാറുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയില്‍ 72 ശതമാനവും 32 വയസ്സില്‍ താഴെയുളളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. ഇത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. 2040 വരെ ഇന്ത്യയുടെ ജനസംഖ്യ ഊര്‍ജസ്വലമായി തുടരും. എന്നാല്‍ അതേസമയം 2040 ആവുമ്പോഴേക്കും യൂറോപ്യന്‍ രാജ്യങ്ങളുടെ ജനസംഖ്യ പ്രായാധിക്യത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 7.5 എന്ന നിരക്കിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരുന്നത്. ഇത് 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസിലെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.