You are Here : Home / News Plus

ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് പ്രകാശ് രാജ്

Text Size  

Story Dated: Monday, November 13, 2017 09:02 hrs UTC

ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് ദേശീയ അവാര്‍ഡ് ജേതാവും നടനുമായ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനായി കാണുന്നത്. കമല്‍ഹാസന്‍, രജനികാന്ത്, പവന്‍ കല്യാണ്‍, ഉപേന്ദ്ര തുടങ്ങിയ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പ്രകാശ് രാജ് രൂക്ഷ വിമര്‍ശനവുമായി എത്തുന്നത്. പ്രശസ്തരാണെന്ന ഒറ്റ കാരണമല്ലാതെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിലപാട് പോലും സ്വീകരിക്കാത്തവരെ ജനം എങ്ങനെയാണ് വിശ്വസിക്കുകയെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. വോട്ട് ചെയ്യുന്നവര്‍ ആരാധകര്‍ മാത്രമല്ലെന്നത് വിസ്മരിക്കരുതെന്നും രാജ്യത്തിന്റെ ഉത്തരവാദിത്ത്വമുള്ള പൗരന്മാരാണെന്നുള്ള വിഷയം വോട്ട് രേഖപ്പെടുത്തുന്നവര്‍ മറക്കരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ബെഗലുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. താരങ്ങളുടെ രാഷ്ട്രീയ നിലപാട് എന്താണെന്നും പ്രകടന പത്രികയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്നും പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നും കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി. അഭിനേതാക്കളെന്ന നിലില്‍ ഇവരോടെല്ലാം ആരാധനയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ നിലപാട് വിശദീകരിക്കാതെ ഇവരിലാര്‍ക്കും തന്നെ വോട്ട് ചെയ്യില്ലെന്നും പ്രകാശ് രാജ് വിശദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.