You are Here : Home / News Plus

ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം

Text Size  

Story Dated: Monday, November 13, 2017 09:04 hrs UTC

Asianet News - Malayalam ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം By Web Desk | 06:44 AM November 13, 2017 ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം Highlights അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും പതിനഞ്ചാമത് ആസിയാന്‍ ഉച്ചകോടി ഇന്ന് ഫിലിപ്പൈന്‍സിലെ മനിലയില്‍ തുടങ്ങും. ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെതന്നെ മനിലയില്‍ എത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്നലെ ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിരുന്നില്‍ വച്ച് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചാകും ആസിയാന്‍ സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. ഭീകരാവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഇന്ത്യാ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇന്നലെ ധാരണയിലെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.