You are Here : Home / News Plus

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

Text Size  

Story Dated: Tuesday, November 14, 2017 08:34 hrs UTC

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അംഗങ്ങളുടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോർഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ൽനി​​​ന്നു ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സിൽ ഗവർണർ സർക്കാരിനോട് വിശദീകരണമാവസ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സർക്കാർ നി​യ​മ​ സെ​ക്ര​ട്ട​റി വ​ഴി മ​റു​പ​ടി ന​ൽ​കി​യിരുന്നു. കെ​ടു​കാ​ര്യ​സ്ഥ​ത, ഫ​ണ്ട് വി​ന​യോ​ഗ​ത്തി​ലെ അ​പാ​ക​ത, അ​നാ​സ്ഥ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് നി​ല​വി​ലു​ള്ള​വ​രെ മാ​റ്റി​യ​തെ​ന്നായിരുന്നു സ​ർ​ക്കാ​ർ ഗ​വ​ണ​റെ ധ​രി​പ്പി​ച്ചത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തെ മാ​റ്റം ബാ​ധി​ക്കു​മോ​യെ​ന്ന ഗ​വ​ർ​ണ​റുടെ ചോദ്യത്തിന്, ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.