You are Here : Home / News Plus

ഇറാഖ്- ഇറാന്‍ ഭൂചലനം;മരണം 396

Text Size  

Story Dated: Wednesday, November 15, 2017 08:23 hrs UTC

ഇറാൻ ഇറാഖ് അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ഏഴായിരം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കുമേറ്റിരുന്നു. റിക്ടര്‍സ്‌കെയിലില്‍ ‍7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹലാബ്ജയ്ക്ക് സമീപമാണ്. പ്രാദേശിക സമയം ഇന്നലെ രാത്രി 9.20നുണ്ടായ ഭൂചലനത്തിൽ ഇറാനിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പതിനാല് പ്രവിശ്യകളിലായി ഇറാനിലെ 300 ലേറെപ്പേരാണ് മരിച്ചത്. ഇറാനെയും ഇറാഖിനെയും വിഭജിക്കുന്ന സാഗ്രോസ് പർവ്വതനിരയുടെ സമീപത്തുളള സർപോൾ ഇ സഹാബ് എന്ന പട്ടണമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഏറ്റുവാങ്ങിയത്. ഇറാഖിലെ ഇർബിൽ മുതൽ ബാഗ്ദാദ് വരെയുളള മേഖലയിലും കനത്ത നഷ്ടമുണ്ടായി. നൂറോളം തുടർചലനങ്ങളും ഭൂകമ്പത്തിനു ശേഷമുണ്ടായി. കുവൈറ്റിലും യുഎഇയുടെ മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളടക്കം വിവിധഭാഗങ്ങളിലും തുടർചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.