You are Here : Home / News Plus

സിപിഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണം-രമേശ് ചെന്നിത്തല

Text Size  

Story Dated: Thursday, November 16, 2017 08:37 hrs UTC

ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഇന്നലെ തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റുള്ളവരൊക്കെ എതിര്‍ത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത് സിപിഎമ്മുമായി ചാണ്ടിക്കുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം നിരപരാധിത്വം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്കുമെന്ന് പറയാന്‍ ഇതെന്താ ഓട്ടമത്സരമാണോ എന്നും ചെന്നിത്തല ചോദിച്ചു. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് ചരിത്രത്തിലെ ആദ്യസംഭവമാണ്. ഇതുപോലെ ഒരു ഭരണഅനിശ്ചിതത്വം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ ഭരണത്തില്‍ തുടരരുത്. സ്വന്തം ക്യാബിനെറ്റ് മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാവുകയെന്നും ചെന്നിത്തല ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.