You are Here : Home / News Plus

ശീതകാല സമ്മേളനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: സോണിയാ

Text Size  

Story Dated: Monday, November 20, 2017 12:24 hrs UTC

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് മോഡി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യയുടെ പാര്‍ലമെന്റ് ജനാധിപത്യത്തിനു മേല്‍ കരി നിഴലാണു മോഡി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജി്.എസ്.ടി നടപ്പാക്കുന്നതില്‍ വന്ന പാകപ്പിഴകള്‍ ഇന്ത്യയുടെ നികുതി സമ്പ്രദായത്തെ പ്രതികൂലമായി ബാധിച്ചെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പരമ്പരാഗതമായി ശീതകാല സമ്മേളനം നവംബര്‍ മൂന്നാം ആഴ്ച മുതല്‍ ഡിസംബര്‍ മൂന്നാം ആഴ്ച വരെയാണു നടത്തപ്പെടുന്നത്. എന്നാല്‍, ഇതുവരെ ശീതകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുടെ ചരിത്രം തിരുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസ് നടത്തുന്ന 18 മാസം നീളുന്ന കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനാണ് രാഹുല്‍ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പ്രിയ രഞ്‌ജന്‍ ദാസ്‌ മുന്‍ഷി അന്തരിച്ചു
    ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്‌ജന്‍ ദാസ്‌ ദാസ്‌ മുന്‍ഷി(72)...

  • ക്രിമിനലുകള്‍ ഇനി തമിഴ്‌നാട്‌ ഭരിക്കേണ്ട
    ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി ക്രിമിനലുകള്‍ ഭരിക്കേണ്ടെന്നും ജനങ്ങള്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും...

  • ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങുന്നത്‌ കോടതി വിലക്കി
    ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള ശ്രമത്തിന്‌ കോടതിയുടെ വിലക്ക്‌. പത്രം...

  • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌
    രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാലാം തിയ്യതി വരെ...

  • ദിലീപ്‌ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ്‌
    കൊച്ചി: നടന്‍ ദിലീപ്‌ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ്‌. ദിലീപ്‌ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നും...