You are Here : Home / News Plus

കുറിഞ്ഞി ഉദ്യാനം: പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, November 24, 2017 07:35 hrs UTC

ഇടുക്കി നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യു ഡി എഫിന്റെ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വിഷയത്തില്‍ വി എസ് അച്യുതാനന്ദന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.